Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food Safety

Thiruvananthapuram

ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ 24 മ​ണി​ക്കൂ​ർ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ 24 മ​ണി​ക്കൂ​ർ പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ര്യ​ങ്കാ​വ്, കു​മ​ളി, വാ​ള​യാ​ർ, മീ​നാ​ക്ഷി​പു​രം, കാ​റാ​ളി ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റിംഗ് ലാ​ബു​ക​ളു​ടെ സേ​വ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഴം, പ​ച്ച​ക്ക​റി, പാ​ൽ-​പാ​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, ഭ​ക്ഷ്യ​എ​ണ്ണ, ശ​ർ​ക്ക​ര തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ലാ​ബ് വി​ദ​ഗ്ധ​രും വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​ത്സ​മ​യം പ​രി​ശോ​ധി​ക്കും. ഓ​ൺ​ലൈ​ൻ ഭ​ക്ഷ്യ​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ഗോ​ഡൗ​ണു​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ഫ്ലി​പ്കാ​ർ​ട്ട്, ബി​ഗ് ബാ​സ്‌​ക്ക​റ്റ്, ബ്ലി​ങ്കി​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ ഡാ​ർ​ക്ക് സ്റ്റോ​റു​ക​ളി​ൽ ഓ​ണം സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് 80 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

നെ​യ്യ്, ശ​ർ​ക്ക​ര, പാ​യ​സം മി​ക്സ്, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യ​വ​യു​ടെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. കാ​ലാ​വ​ധി, സം​ഭ​ര​ണ താ​പ​നി​ല, ലേ​ബ​ലി​ങ്, സം​ഭ​ര​ണ​രീ​തി എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

District News

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ സു​ര​ക്ഷാ പ​രിശീ​ല​ന​മൊ​രു​ക്കി അ​രു​വി​ത്തു​റ കോ​ള​ജ്

അ​രു​വി​ത്തു​റ: കോ​ട്ട​യം ജി​ല്ല​യി​ൽ പാ​ച​ക രം​ഗ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പൂ​ഞ്ഞാ​ർ സ​ർ​ക്കി​ൾ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ന​വീ​ൻ ജെ​യിം​സ് നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ർ​സാ​ർ റ​വ.​ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ട്, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കോ​ട്ട​യം ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യി തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ഹ​മീ​ദ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി​ബി​ൻ കെ. ​ജോ​ർ​ജ്. ജേ​ർ​ണ​ലി​സ്റ്റ് ആ​ൻ​ഡ് മീ​ഡി​യ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​ജീ​ഷ് വേ​ല​നി​ലം, റ​വ.​ഫാ. ജെ​യ്മോ​ൻ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ൻ​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഹി​ന്ദി ഭാ​ഷ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് കോ​ള​ജി​ലെ ഫു​ഡ് സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ പ്ര​യ്സി സാം, ​എ​സ്.​ആ​ർ. മൈ​ഥ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് കോ​ള​ജി​ലെ ഫു​ഡ് സ​യ​ൻ​സ് വി​ദ്യാ​ർ​ഥി അ​ഗ​സ്റ്റ്യ​ൻ വി​വ​ർ​ത്ത​നം ചെ​യ്ത ഫു​ഡ് സേ​ഫ്റ്റി സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ആ​ക്ട് ഷെ​ഡ്യൂ​ൾ ഫോ​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം ന​ട​ന്നു.

പ​രി​ശീ​ല​ന പ​രി​പാ​ടി പൂ​ർ​ത്തി​യാ​ക്കി​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി. ഭ​ക്ഷ്യ​സു​ര​ക്ഷാ​രം​ഗ​ത്ത് നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ത്വ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

District News

ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന: 48 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ്

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്റേ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ല​യി​ലെ 48 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. 10 ആ​രോ​ഗ്യ ബ്ലോ​ക്കു​ക​ളി​ലാ​യി 168 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ലം​ഘ​ന​ത്തി​ന്റെ ഗൗ​ര​വ​മ​നു​സ​രി​ച്ച് ബോ​ധ​വ​ത്ക​ര​ണം, അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് ഉ​ള്‍​പ്പ​ടെ​യു​ള​ള ക​ര്‍​ശ​ന ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍ അ​നി​താ കു​മാ​രി അ​റി​യി​ച്ചു.

ഭ​ക്ഷ​ണ ശാ​ല​ക​ള്‍, ബേ​ക്ക​റി​ക​ള്‍, മ​റ്റ് ഭ​ക്ഷ്യ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ വ്യ​ക്തി​ശു​ചി​ത്വ​വും, പ​രി​സ​ര​ശു​ചി​ത്വ​വും പാ​ലി​ക്ക​ണം. അം​ഗീ​കാ​ര​മു​ള​ള ഡോ​ക്ട​ര്‍ നേ​രി​ട്ടു​ക​ണ്ട് പ​രി​ശോ​ധ​ന ന​ട​ത്തി ന​ല്‍​കു​ന്ന ഹെ​ല്‍​ത്ത് കാ​ര്‍​ഡു​ക​ള്‍ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള​ളൂ.

ചാ​ത്ത​ങ്ക​രി​യി​ല്‍ അ​ടു​ക്ക​ള വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ത്ത സ്ഥാ​പ​നം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മം പാ​ലി​ക്കാ​ത്ത 14 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ക​യും 2800 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

നോ​ട്ടീ​സ് കാ​ലാ​വ​ധി​ക്കു​ള​ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ത്ത പ​ക്ഷം ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ജി​ല്ല​യി​ലെ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പ​രി​ധി​യി​ലു​ള്ള ക​ട​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നി​യ​മാ​നു​സൃ​ത പ​രി​ശോ​ധ​ന തു​ട​ര്‍​ച്ച​യാ​യി ന​ട​ത്തു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up